മാവോയിസ്റ്റ് പ്രകടനം-മൊയ്തീന്‍, സോമന്‍ ജിഷ എന്നിവരെ തിരിച്ചറിഞ്ഞു.

കീഴ്പ്പള്ളി: മാവോയിസ്റ്റ് സംഘത്തില്‍ 7 പുരുഷന്‍മാരും 3 സ്ത്രീകളും, മൊയ്തീന്‍, ജിഷ, സോമന്‍ എന്നിവരെ തിരിച്ചറിഞ്ഞു.

ഇന്ന് വൈകുന്നേരം 6.15 നാണ് തോക്കുധാരികളായ 10 അംഗ മാവോയിസ്റ്റ് സംഘം കീഴ്പ്പള്ളി വിയറ്റ്‌നാം കോളനിയിലെത്തി മുദ്രാവാര്യം മുഴക്കി പ്രകടനം നടത്തിയത്.

20 മിനുട്ടോളം പ്രദേശത്ത് തങ്ങിയ ഇവര്‍ അന്ത്രമാന്‍ എന്നയാളുടെ കടയില്‍ നിന്നും 1000 രൂപക്ക് പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങി അതിന്റെ പണവും കൊടുത്താണ് സ്ഥലംവിട്ടത്.

തണ്ടര്‍ ബോള്‍ട്ട്  സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്.

നാളെ പുലര്‍ച്ചെയോ ഇന്ന് രാത്രി തന്നെയോ നക്‌സല്‍ വിരുദ്ധ സേന തെരച്ചിലിന് കാട്ടിലേക്ക് കടക്കുമെന്നാണ് വിവരം.