ഇരിട്ടിയില്‍ മാവോയിസ്റ്റുകള്‍- അഞ്ചില്‍ ഒരാള്‍ വനിത
ഇരിട്ടി: രണ്ടാംകടവില്‍ മാവോയിസ്റ്റുകള്‍.
കരിക്കോട്ടക്കരി പോലീസ് പരിധിയിലെ വാണിയപ്പാറ രണ്ടാംകടവിലാണ് ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘം എത്തിയത്.
കളിതട്ടുംപാറയിലെ ബിജു മണ്ണൂരാംപറമ്പില്‍ എന്നയാളുടെ വീട്ടിലാണ് രാത്രി ഏഴോടെ മാവോയിസ്റ്റുകള്‍ എത്തിയത്.
നാല് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെ കയ്യിലും തോക്കുകള്‍ ഉണ്ടായിരുന്നു.
ഇവിടെ നിന്ന് ഭക്ഷണം കഴിച്ച സംഘം അരിയും മറ്റ് പലവ്യഞ്ജനങ്ങളും ശേഖരിച്ചാണ് രാത്രി ഒന്‍പതരയോടെ തിരിച്ചുപോയത്.
ഇന്ന് രാവിലെയാണ് ബിജു മാവോയിസ്റ്റുകള്‍ എത്തിയ വിവരം പോലീസില്‍ അറിയിച്ചത്.
കബനിദളത്തില്‍ പെട്ട മാവോയിസ്റ്റുകളാണ് ഇവരെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ പോലീസ് സംഘം ഈ ഭാഗത്തേക്ക് പരിശോധനക്ക് എത്തിയിട്ടുണ്ട്.
