മഴവില്‍ക്കാവടിയുടെ 34 വര്‍ഷങ്ങള്‍-

സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ എത്ര കണ്ടാലും മടുപ്പ് തോന്നാത്ത രണ്ട് സിനിമകള്‍ നാടോടിക്കാറ്റും മഴവില്‍ക്കാവടിയുമാണ്. മഴവില്‍ക്കാവടിക്ക് ഒരു സ്വാഭാവിക പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും വേണ്ടുവോളമുണ്ട്.

1989 നവംബര്‍ 6 നാണ് 34 വര്‍ഷം മുമ്പ് ഈ ദിവസം മഴവില്‍ക്കാവടി റിലീസായത്.

ആ സിനിമയില്‍ അഭിനയിച്ചവരില്‍ ജയറാം, ഉര്‍വ്വശി, കവിയൂര്‍ പൊന്നമ്മ, സിതാര, ശ്രീജ ചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്.

ഇന്നസെന്റ്, ശങ്കരാടി, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഭരതന്‍, കെ.പി.എ.സി.ലളിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, ബോബി കൊട്ടാരക്കര, കൃഷ്ണന്‍കുട്ടിനായര്‍, മീന, ഫിലോമിന, വല്‍സല മേനോന്‍, കാലടി ജയന്‍ എന്നിവരെല്ലാം കാലയവനികക്കുള്ളില്‍ മറഞ്ഞു.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചത് സിയാദ് കോക്കര്‍.

രഘുനാഥ് പലേരിയാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

വിപിന്‍ മോഹന്‍ ക്യാമറയും കെ.രാജഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

സി.കെ.സുരേഷാണ് കലാസംവിധാനം, പരസ്യം ഗായത്രി അശോക്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.

കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ജോണ്‍സണ്‍.

പഴനിയില്‍ വെച്ച് ചിത്രീകരിച്ച ഈ സിനിമ എപ്പോള്‍ കാണുമ്പോഴും പറഞ്ഞറിയാക്കാനാവാത്ത ഒരു അനുഭൂതി തന്നെയാണ് സൃഷ്ടിക്കുന്നത്.

ഗാനങ്ങള്‍-

1-മൈനാകപ്പൊന്‍മുടിയില്‍-ജി.വേണുഗോപാല്‍.

2-പള്ളിത്തേരുണ്ടോ-ജി. വേണുഗോപാല്‍, സുജാത മോഹന്‍.

3-തങ്കത്തോണി-ചിത്ര.