ക്ഷേത്രജീവനക്കാരുടെ ശമ്പളകുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണം-
തളിപ്പറമ്പ്: ക്ഷേത്രജീവനക്കാരുടെ ശമ്പളകുടിശിക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മലബാര്‍ ദേവസ്വം നിയമ പരിഷ്‌കരണ ബില്‍ പാസാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തൃച്ചംബരം കെ.പി.രാഘവപൊതുവാള്‍ ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന ജന.സെക്രട്ടറി കെ.ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി. ഐ. മധുസൂദനന്‍ എം.എല്‍.എ യുടെ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി.വി.ദാമോദരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. കരുണാകരന്‍, എം.ഡി.ഇ.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍, ടെംപിള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന കമ്മറ്റി മെമ്പര്‍ ടി.കെ.സുധി എന്നിവര്‍ പ്രസംഗിച്ചു.
തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. ഗോപിനാഥ് സ്വാഗതവും സുനിത ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.