എം.ഡി.എം.എയുമായി ബുള്ളറ്റ് ലേഡി പിടിയില്‍.

പയ്യന്നൂര്‍: കഞ്ചാവ് കടത്തിയ ബുള്ളറ്റ് ലേഡി എം.ഡി.എം.എയുമായി വീണ്ടും പയ്യന്നൂര്‍ എക്‌സൈസിന്റെ പിടിയില്‍.

കണ്ണൂര്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ദിനേശനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 4 ഗ്രാം എം.ഡി.എം.എ യുമായി പയ്യന്നുര്‍ മുല്ലക്കോട് താമസിക്കുന്ന മുല്ലക്കോട് വീട്ടില്‍ രാജേന്ദ്രന്‍ മകള്‍ സി.നിഖിലയെ(30) അറസ്റ്റ് ചെയ്തത്.

രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറും സംഘവും രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഇവരെ പിടികൂടിയിരുന്നു.

ബുള്ളറ്റ്‌ലേഡി എന്ന പേരിലാണ് നിഖില അറിയപ്പെടുന്നത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.വി.കമലക്ഷന്‍, സുരേഷ്ബാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.ശരത്ത്, ടി.വി.വിനേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.ജൂന, ശ്രേയമുരളി, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.