എം.ഡി.എം.എക്കാരായ തളിപ്പറമ്പിലെ നദീറും ചുടലയിലെ അഫ്രീദിയും പിടിയില്‍.
തളിപ്പറമ്പ്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ് മുക്കോല പുന്നക്കന്‍ വീട്ടില്‍ പി.നദീര്‍(28), പരിയാരം ചുടല കാനത്തില്‍ വീട്ടില്‍ മുഹമ്മദ് അഫ്രീദി(23) എന്നിവരൊണ് പിടികൂടിയത്.
ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നിര്‍ദേശപ്രകാരം
കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി തളിപ്പറമ്പ് ധര്‍മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിലായത്.
തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാല്‍, എസ് ഐ പി.റഫീഖ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്നലെ രാത്രി 8.25 ന് കെ.എല്‍ 59 ടി. 8734 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസ് വലയിലായത്.
പ്രതികള്‍ പരിയാരം, മാങ്ങാട്ടുപറമ്പ് നിഫ്റ്റ്, ഗവ.എഞ്ചിനീയറിംഗ് കോളേജ് ഭാഗങ്ങളില്‍ വ്യാപകമായി എം.ഡി.എം.എ വിതരണം ചെയ്യാറുണ്ടെന്ന് ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.
പോലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലുള്ളവരാണ് പ്രതികള്‍.
നദീറിനെയും മുഹമ്മദ് അഫ്രീദിയെയും മുമ്പ് എക്‌സൈസ് മയക്കു മരുന്നുമായി പിടികൂടിയിരുന്നു.
നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ.പ്രേംജിത്തിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി പകലും രാത്രിയുമായി ശക്തമായ നിരീക്ഷണവും പരിശോധനയും നടത്തിവരികയാണ്.
അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ പോലീസ് നടപടികൾ പൂർത്തിയാക്കി കോടതി മുൻപാകെ ഹാജരാക്കും.
MDMA പോലുള്ള മയക്കു മരുന്നുകൾ പ്രാധാനമായും കണ്ണൂർ ജില്ലയിലേക്ക് കടത്തി കൊണ്ട് വരുന്നത് കൂട്ടുപ്പുഴ വഴിയാണ്.
കൂട്ടുപുഴ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് വേണ്ടി പോലീസ് നു വേണ്ടിയുള്ള എയ്ഡ് പോസ്റ്റ് ന്റെ നിർമാണം കൂട്ടുപ്പുഴയിൽ ദ്രുധഗതിയിൽ നടന്നു വരികയാണ്.
