മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍.

പാപ്പിനിശ്ശേരി മാങ്കടവ് ചാലില്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപത്തെ കെ.കെ ഹൗസില്‍ പി.ശരീഫിന്റെ മകന്‍ കെ.കെ.മുഹമ്മദ് ആസിഫ് (26)നെയാണ് 5.096 ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ധര്‍മ്മശാല എഞ്ചിനിയറിങ്ങ് കോളേജ്, നിഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

(ഗ്രേഡ്)അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍ പച്ചക്കൂട്ടത്തില്‍, കെ.രാജേഷ്, (ഗ്രേഡ്) പ്രിവന്റീവ് ഓഫീസര്‍ ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.പി.റെനില്‍ കൃഷ്ണന്‍, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

2024 ലോകസഭ തെരെഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടാണ് റെയിഡ് നടന്നത്.