അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയില്‍–
തളിപ്പറമ്പ്: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ (Methelyn Dioxy Methaphitamin) കൈവശം വച്ച കുറ്റത്തിന് കുപ്പം സ്വദേശിയായ യുവാവ് അറസ്റ്റില്‍.
കുപ്പം മുക്കുന്നിലെ പുന്നക്കന്‍ വീട്ടില്‍ ടി.കെ.അബ്ദുള്‍ നാസറിന്റെ പി.നദീര്‍ എന്നയാളെയാണ് അതിസാഹസികമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സഹിതം ആടിക്കുംപാറയില്‍ വെച്ച് തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടിയത്.
1.045 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. വൈശാഖും പാര്‍ട്ടിയും സംഘവും ചേര്‍ന്നാണ് നദീറിനെ അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ് ആക്ട് u/s 22 (b) പ്രകാരം കേസെടുത്തത്.
ബാംഗ്ലൂരില്‍ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്തതില്‍ പറഞ്ഞു. ഇയാള്‍ക്ക് തളിപ്പറമ്പ എക്‌സൈസ് റേഞ്ചില്‍ എന്‍.ഡി.പി.എസ്.കേസ് നിലവിലുണ്ട്.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍ എ.അസീസ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്.എ.പി. ഇബ്രാഹിം ഖലീല്‍, കെ.മുഹമ്മദ് ഹാരിസ്, പി.പി.റെനില്‍ കൃഷ്ണന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.