മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി 3 പ്രതികള്‍ പിടിയില്‍
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം മുന്ന് യുവാക്കള്‍ പോലീസ് പിടിയിലായി.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്ക്വാഡും തളിപ്പറമ്പ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന് നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബാവുപ്പറമ്പ് ജംഗ്ഷനില്‍ വെച്ച് ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
0.618 ഗ്രാം എം.ഡി.എം.എയുമായി കെ.എല്‍.59 സി 500 നമ്പര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കണ്ണാടടിപ്പറമ്പ് നാറാത്ത് ഫമീഷാസില് വി.വി.അന്‍സാരി (32), വളപട്ടണം പാലോട്ടുവയലിലെ നാസിലാസ് ഹൌസില്‍ പി.എം.റിസ്വാന്(34) അഴീക്കോട് മയിലാടത്തടം കെ.എല്‍.ഹൗസില്‍ കെ.എല്‍.റംഷാദ്(39) എന്നിവരാണ് പിടിയിലായത്.
