എം.ഡി.എം.എ—യുവാവ് പിടിയില്‍-

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി സകൂട്ടര്‍ സഹിതം യുവാവ് പിടിയില്‍.

എട്ടിക്കുളം സ്വദേശി അബ്ദുള്‍ ഹാദി ഹസന്‍(21)നെയാണ് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍, പെരുമ്പ, കണ്ടോത്ത് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

175 മില്ലിഗ്രാം എം.ഡി.എം.എയും 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇയാള്‍ ഓടിച്ച കെ.എല്‍-86-0490 നമ്പര്‍ ടി.വി.എസ് സ്‌കൂട്ടറും സഹിതം പിടിച്ചെടുത്തു.

റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ശരത്ത, കെ.ഷൈജു, വി.വിനീത് എന്നിവരും പങ്കെടുത്തു.