മെഡിക്കല്‍ കോളേജ് കാമ്പസില്‍ നാല് ഹൈമാസ്റ്റ് ലാമ്പ്-സ്വിച്ചോണ്‍ ചെയ്തു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ച 4 ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത അധ്യക്ഷത വഹിച്ചു.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ മുഖ്യതിഥിയായിരുന്നു.

എം.വിജിന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 13.40 ലക്ഷം രൂപയാണ് അനുവദിച്ചത്.

മെഡിക്കല്‍ കോളേജിലെ മറ്റ് വികസന പദ്ധതികളോടൊപ്പം എം.എല്‍.എ ഫണ്ടില്‍ നിന്നും ബസ് വാങ്ങിക്കുന്നതിന് 35 ലക്ഷം രൂപയും, വാര്‍ഡുകളില്‍ 12 വാട്ടര്‍ഫ്യൂരിഫെയര്‍ സ്ഥാപിക്കുന്നതിന് 5.84 ലക്ഷം രൂപയും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്.

അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പിഡബ്യൂഡി ഇലക്ട്രിക്കല്‍ ഇ.വിഷ്ണുദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വാര്‍ഡംഗം വി.എ.കോമളവല്ലി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പി.ഷീബാ ദാമോദര്‍, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.സജി,

ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ. മനോജ്, ഡോ.വിമല്‍ റോഹന്‍, ഡോ.എസ്.എം.സരിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.കെ.സുദീപ് സ്വാഗതവും എം.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.