കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ക്യാമ്പസ് മാലിന്യമുക്ത പരിസ്ഥിതി സൗഹൃദ ക്യാമ്പസാക്കി മാറ്റുന്നുതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പരിസരങ്ങള്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
ഡി.വൈ.എഫ്.ഐ യൂത്ത്ബ്രിഗേഡ്, എസ്.വൈ.എസ് സ്വാന്തനം , സി.എച്ച് സെന്റര്‍ എന്നീ സന്നദ്ധസംഘടനകളുടെ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ 2024 ആഗസ്ത് 5 മുതല്‍ നടന്നുവരുന്ന ക്ലീന്‍ ആന്റ് സേഫ് ക്യാമ്പസ് ക്യാമ്പയിനിന്റെ ഭാഗമായി തുടര്‍ന്നും വിവിധങ്ങളായ പരിപാടികള്‍
സംഘടിപ്പിക്കുമെന്നും ആ പ്രവര്‍ത്തനങ്ങളിലെല്ലാം സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ: കെ. സുദീപ് അഭ്യര്‍ത്ഥിച്ചു.