ലക്ഷങ്ങളുടെ അഴിമതി പുറത്തായി, വൈദ്യശാസ്ത്ര മ്യൂസിയം അടച്ചുപൂട്ടി, പരിയാരത്ത് പുതിയ വിവാദം-

പരിയാരം: അഴിമതി പുറത്തായി, പരിയാരത്തെ വൈദ്യശാസ്ത്ര മ്യൂസിയം ചുരുട്ടിക്കൂട്ടി.
ഏറെ കൊട്ടിഘോഷിച്ച് 2011 ല്‍ ആരംഭിച്ച
ആരംഭിച്ച മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ
വൈദ്യശാസ്ത്ര മ്യൂസിയമാണ് സ്ഥലംമാറിപ്പോയെ പ്രിന്‍സിപ്പാള്‍ ഡോ.ഡോ.കെ.അജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടിയത്.
ഇത്തരത്തിലൊന്ന് ഇന്ത്യയില്‍ ഇവിടെമാത്രം എന്നൊക്കെയായിരുന്നു വിശേഷണങ്ങള്‍.
ആദ്യകാലത്ത് നിരവധി വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും മ്യൂസിയം സന്ദര്‍ശിക്കാനെത്തിയെങ്കിലും പിന്നീട് കുറഞ്ഞു.
പത്ത് വര്‍ഷം മുമ്പുതന്നെ ഇത് അടച്ചുപൂട്ടിയ അവസ്ഥയിലായിരുന്നു.
മെഡിക്കല്‍ കോളേജിലെ ആര്‍ട്ടിസ്റ്റും ശില്‍പിയുമായ തൃക്കരിപ്പൂര്‍ രവീന്ദ്രനായിരുന്നു ഇതിന്റെ പ്രധാന ആസൂത്രകന്‍.
ക്ലാസുകള്‍ക്കായി ഉപയോഗിക്കേണ്ട 11,000 ചതുരശ്രയടി സ്ഥലം മ്യൂസിയം നിര്‍മിക്കാനായി ഉപയോഗപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ട പ്രിന്‍സിപ്പാളായിരുന്ന ഡോ.അജയകുമാര്‍ ഇതിന്റെ ഫയലുകള്‍ പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ അഴിമതി ബോധ്യമായി.
ഇതേതുടര്‍ന്നാണ് പ്രദര്‍ശനവസ്തുക്കളെല്ലാം ഇവിടെ നിന്ന് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ ഭരണസമിതിയുടെ കീഴിലായിരുന്ന ഘട്ടത്തിലാണ് 25 ലക്ഷം രൂപ മ്യൂസിയത്തിന് വേണ്ടി ചെലവഴിച്ചത്.
ഇതില്‍ വലിയതോതില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. മ്യൂസിയത്തിന്റെ നിര്‍മ്മിതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
രണ്ട് മാസംമുമ്പ് അടച്ചുപൂട്ടിയ മ്യൂസിയത്തെക്കുറിച്ചുള്ള ഉള്ളുകള്ളികള്‍ വെളിയില്‍ വരാതിരിക്കാന്‍ പ്രിന്‍സിപ്പാള്‍ ഡോ.അജയകുമാര്‍ ട്രാന്‍സ്ഫറാവുന്നതുവരെ കാത്തിരുന്നതും ദൂരൂഹമാണ്.
ഇപ്പോള്‍ ജോ.മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടറായ ഡോ.അജയകുമാറിന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതികള്‍ ലഭിച്ചതായി സൂചനയുണ്ട്.
