വൈദ്യശാസ്ത്രമ്യൂസിയം അഴിമതി അന്വേഷിക്കണം- എന്‍.ജി.ഒ.എ

 

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ വൈദ്യശാസ്ത്രമ്യൂസിയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും മ്യൂസിയം

അടച്ചുപൂട്ടാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നേും ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍ക്ക് നിവേദനം നല്‍കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ഭരണ സമിതിയുടെ തീരുമാന പ്രകാരം തുടങ്ങിയ മെഡിക്കല്‍ മ്യൂസിയം കേരളത്തിലെ തന്നെ മാതൃകയായി നില്‍ക്കുന്നതാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും

ആരോഗ്യ രംഗത്തെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും ഉപകരിച്ചിരുന്ന മ്യൂസിയം നല്ല രീതിയില്‍ നില നിര്‍ത്തുക എന്നതാണ് മാതൃകാപരമായ തീരുമാനമെന്നും നിവേദനത്തില്‍ പറയുന്നു.

ഗവ: മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് മിതമായ നിരക്കില്‍ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്വേണ്ടി ആശുപത്രി വികസന സമിതിയുടെ (HDS) കീഴില്‍ ആരംഭിച്ച ഫാര്‍മസി ലക്ഷ്യം കാണാതെ കിടക്കുകയാണ്.

ചില നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അനുഭവ സമ്പന്നരായ മുഴുവന്‍ ഫാര്‍മസിസ്റ്റ് മാരെയും മാറ്റി നിര്‍ത്തിക്കോണ്ട് യാതൊരു മുന്‍പരിചയവും

ഇല്ലാത്ത ജീവനക്കാരെ മുന്‍ നിര്‍ത്തി മുരുന്ന് വാങ്ങുന്നതിനാവശ്യമായ നടപടിയുമായി മുന്നോട്ട് പോയതാണ് ഫാര്‍മസി തുടങ്ങിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ പോകാല്‍ കാരണമായി നില്‍ക്കുന്നത്.

ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് HDS ന്റെ ചെയര്‍മാനെന്ന നിലക്ക് അന്നത്തെ ജില്ലാ കളക്ടര്‍ക്കും പ്രിന്‍സിപ്പാളിനും പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായതായി കാണുന്നില്ല.

പ്രവര്‍ത്തന പരിചയവും , അനുഭവസമ്പത്തും കൈമുതലായുള്ള സീനിയര്‍ ഫാര്‍മസിസ്റ്റിനെ മരുന്ന് വാങ്ങുന്ന പ്രക്രിയ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ചുമതലകള്‍

ഏല്‍പ്പിച്ച് പ്രസ്തുത ഫാര്‍മസിയുടെ പ്രവര്‍ത്തനം സുതാര്യവും, കാര്യക്ഷമവുമാക്കാനുള്ള സത്വര നടപടി കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്ന നിവേദനവും സംഘടനാ ഭാരവാഹികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.