മനസിനെ മാന്ത്രികകുതിരയായി മാറ്റിയ മേള-@43.
ഒരു നടന് എന്ന നിലയില്‍ മമ്മൂട്ടിയെ പ്രധാന റോളില്‍ അവതരിപ്പിച്ച സിനിമയാണ് കെ.ജി.ജോര്‍ജിന്റെ മേള.
ശ്രീനിവാസന്, അഞ്ജലി, ഷെരാഫ്, ഭാസ്ക്കരകുറുപ്പ്, കെ.ജി.പിണറായി, കോഴിക്കോട് ശാരദ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയിലെ നായകന് കുള്ളന്‍ രഘുവാണ്. (പിന്നീട് മേള രഘു).
സര്‍ക്കസ് പശ്ചാത്തലത്തിലുള്ള സിനിമയുടെ കഥ ശ്രീധരന് ചമ്പാട് രചിച്ചു. തിരക്കഥയും സംഭാഷണവും എഴുതിയത് ശ്രീധരന് ചമ്പാടും സംവിധായകന് കെ.ജി.ജോര്‍ജും ചേര്‍ന്നാണ്.
വളരെ റിയലിസ്റ്റിക്കായ ചിത്രീകരണവും നല്ല പാട്ടുകളും നൊമ്പരപ്പെടുത്തുന്ന ജീവിത മുഹൂര്‍ത്തങ്ങളും നിറഞ്ഞ മേള ഒരു ക്ലാസിക് സിനിമയാണെങ്കിലും സാമ്പത്തികമായി വിജയമായില്ല.
വിശാല്മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചത് സിദ്ധാര്ത്ഥന്, വി.കെ.സെയ്ത് മുഹമ്മദ്, പ്രഭാകരന് എന്നിവര്‍ ചേര്‍ന്നാണ്.
വിജയ മൂവീസ് പ്രദര്‍ശനത്തിനെത്തിച്ച സിനിമയുടെ ക്യാമറ-വിപിന്‍ദാസ്, എഡിറ്റര്‍-രവി കിരണ്‍, കല-ജി.ഒ.സുന്ദരം, പരസ്യം-നീതി കൊടുങ്ങല്ലൂര്‍ എന്നിവരാണ്.
മുല്ലനേഴിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് എം.ബി.ശ്രീനിവാസന്. 1980 ഡിസംബര്‍ 5 നാണ് 43 വര്‍ഷം മുമ്പ് ഇതേ ദിവസം മേള റിലീസ് ചെയ്തത്.
ഗാനങ്ങള്‍-
1-മനസൊരു മാന്ത്രികകുതിരയായ്-യേശുദാസ്.
2-നീലക്കുടചൂടി മാനം-സെല്‍മ ജോര്‍ജ്.