മര്‍ച്ചന്റ് നേവിയില്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 5,90,000 രൂപ തട്ടിയെടുത്തതായി  പരാതി

തളിപ്പറമ്പ്: മര്‍ച്ചന്റ് നേവിയില്‍ ജോലി ശരിയാക്കി
കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 5,90,000 രൂപ തട്ടിയെടുത്തതായി
പരാതി, രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

പിലാത്തറ കക്കോണിയിലെ പ്രണവ് വീട്ടില്‍ പ്രേമരാജന്റെ(56)പരാതിയിലാണ് നവി മുംബൈയിലെ ബേലാപ്പൂര്‍ സെക്ഷന്‍ 11 സി.ബി.ഡി കുക്രേജ സെന്റര്‍ സി-210, പ്ലോട്ട് നമ്പര്‍ 13 ലെ ഉജ്വല്‍കുമാര്‍ ഡാഷ്, പ്രകാശ് കുമാര്‍ സാഹു എന്നിവരുടെ പേരില്‍ കേസെടുത്തത്.

പ്രേമരാജന്റെ മകന് മര്‍ച്ചന്റ് നേവിയില്‍ ജോലി ശരിയാക്കി നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് ഇക്കഴിഞ്ഞ ഡിസബര്‍-19 മുതലുള്ള കാലയളവില്‍ ഉജ്വല്‍ കുമാര്‍ ഡാഷ് നിര്‍ദ്ദേശിച്ച പ്രകാരം പ്രകാശ്കുമാര്‍ സാഹുവിന്റെ അക്കൗണ്ടിലേക്ക് പല തീയതികളിലായി പണം നല്‍കിയത്.

എന്നാല്‍ ജോലി നല്‍കാതെ ചതി ചെയ്തതോടെ പ്രേമരാജന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിനിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.