മാറാന്‍ അല്ല വോട്ട്: മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് വോട്ട്-കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വ്യാപാരികള്‍ അനുഭവിച്ചറിഞ്ഞ മാറ്റങ്ങള്‍
തളിപ്പറമ്പ്: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തളിപ്പറമ്പ് യൂണിറ്റ് ജനറല്‍ബോഡി യോഗം ഇന്ന് രാവിലെ ചേരുകയാണ്.
നിലവിലുള്ള പ്രസിഡന്റ് കെ.എസ്.റിയാസ് 10 വര്‍ഷത്തിനിടയില്‍ വ്യാപാരി സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസുമായി പങ്കുവെക്കുന്നു.
*അടച്ചു പൂട്ടലുകള്‍ നേരിടുന്ന കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ബിസിനസിലൂടെ കുംഭ വീര്‍പ്പിക്കാന്‍ വേണ്ടി ഒത്താശ ചെയ്തു കൊടുത്ത അധികാരി വര്‍ഗ്ഗത്തിന്റെ മുമ്പില്‍ പതറാതെ ചിതറാതെ അതിനെതിരെ പോരാടി വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി.
*അധികാരികള്‍ അനാസ്ഥ കാട്ടിയപ്പോള്‍ മുഖം നോക്കാതെ നിറം നോക്കാതെ വ്യാപാരിക്ക് വേണ്ടി പൊതുജനങ്ങള്‍ക്ക് വേണ്ടി പൊടിപടലങ്ങളും ആയി മുന്നേറിയ പ്രദേശത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സാധ്യമായി.
*വാഹനങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ പാര്‍ക്കിങ് കുത്തകയാക്കിയപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പാര്‍ക്കിങ് സൗകര്യം പരിമിതപ്പെടുത്തി.
*പ്രതിസന്ധിയില്‍ അകപ്പെട്ട വ്യാപാരിക്കു ജില്ലാ കമ്മിറ്റിയുമായി കൈകോര്‍ത്തുനിന്ന് ആശ്രയ പദ്ധതിക്ക് രൂപകല്‍പ്പന നടത്തി.
*വ്യാപാര മേഖല സംരക്ഷിക്കുന്നതിന് വേണ്ടിയും പുഷ്ടിപ്പെടുത്തുന്നതിന് വേണ്ടിയും വ്യാപാരോത്സവവുമായി മുന്നേറി.
*വാക്കുകളിലോ എഴുത്തുകളിലോ മാത്രമല്ല പ്രവര്‍ത്തികളില്‍ ചെയ്തു കാണിച്ചു കൊടുത്തു കൊണ്ട് മറ്റുള്ളവര്‍ക്ക് മുമ്പില്‍ വ്യാപാരികള്‍ക്കുമുണ്ട് ഒരു സംഘടന എന്ന രൂപത്തില്‍ സംഘടന ജനകീയമാക്കി.
*വ്യാപാരികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ആരുടെ മുന്നിലും പതറാതെ ഇടറാതെ നെഞ്ച് വിരിച്ചു പോരാടി അവകാശങ്ങള്‍ നേടിയെടുക്കാന്‍ പരമാവധി ശ്രമിച്ചു.
*എല്ലാത്തിനുമപ്പുറം ഏത് സമയത്തും എല്ലാം മറന്ന് ഓരോ വ്യാപാരിയുടെയും പ്രശ്‌നങ്ങള്‍ പ്രസ്ഥാനത്തിന്റെ പ്രശ്‌നമായി കണ്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു…
വ്യാപാരികളോടൊപ്പം നിന്ന് കഴിഞ്ഞ 10 വര്‍ഷം മാറ്റങ്ങള്‍ കഴിവിന്റെ പരമാവധി കൊണ്ടുവരാന്‍ സാധിച്ചു. ഇനിയുമൊരുപാട് പ്രവര്‍ത്തിക്കാനുണ്ട്.