സ്‌നേഹാദരവും സ്വീകരണവും മെഗാ ഇഫ്താറും സംഘടിപ്പിച്ച് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരവും സ്വീകരണവും മെഗാ ഇഫ്താറും നടത്തി.

2025 ഒക്ടോബര്‍ 9 തളിപ്പറമ്പ് നഗരത്തിലെ കെ.വി.കോംപ്ലക്‌സില്‍ വ്യാപാര സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു സഹായിക്കുകയും സഹകരിക്കുകയും ചെയ്ത ജനപ്രതിനിധികള്‍- ഭരണസമിതി–ഉദ്യോഗസ്ഥര്‍-പോലീസ്- ഫയര്‍ സ്റ്റേഷന്‍-സന്നദ്ധ സംഘടനകള്‍- തൊഴിലാളികള്‍ വ്യാപാരികള്‍-മാധ്യമ  പ്രവര്‍ത്തകര്‍
തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

തളിപ്പറമ്പ് നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും ചടങ്ങില്‍ വെച്ച് സ്വീകരണവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ഭാരവാഹികള്‍ക്കുള്ള സ്വീകരണവും മെഗാ ഇഫ്താറും ഇതോടനുബന്ധിച്ച് നടന്നു. വ്യാപാരഭവനില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്  കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു.

മുന്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, മുന്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥന്മാര്‍, സന്നദ്ധ സംഘടനകള്‍ പ്രസ്‌ഫോറം, പോലീസ്, ഫയര്‍ സ്റ്റേഷന്‍, ആര്‍.ടി.ഒ, ലേബര്‍, തഹസില്‍ദാര്‍ തുടങ്ങിയ പ്രതിനിധികള്‍ക്ക് സ്‌നേഹാദരവ് നല്‍കി.

തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് മെമ്പര്‍മാരും പ്രവര്‍ത്തക സമിതി അംഗങ്ങളും കൗണ്‍സിലര്‍മാര്‍ക്ക് ഉപഹാരം നല്‍കി.

അഗ്‌നിക്കിരയായ വ്യാപാര സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി രണ്ടാംഘട്ട സഹായ ഫണ്ടിലേക്ക് ബേക്ക് വണ്‍ കമ്മിറ്റി പിരിച്ച തുക സംസ്ഥാന ഭാരവാഹി ഹനീഫ് കോയിസ് സംഘടനയ്ക്ക് കൈമാറി.

അല്‍ഫാ മുസ്തഫ, കെ.അയൂബ്, കെ.വി ഇബ്രാഹിംകുട്ടി, സി.പി.ഷൗക്കത്തലി, കെ.കെ.നാസര്‍, സി.ടി.അഷ്‌റഫ്, കെ ഷമീര്‍, അലി ആല്‍പി, കെ.പി.പി.ജമാല്‍, പി.കെ.നിസാര്‍, പി.പി.നിസാര്‍, വാഹിദ് പനാമ, കെ.പി.ലുക്മാന്‍, കെ.എസ്.അഷ്‌കര്‍, ലത്തീഫ്, ധനേഷ്, അന്‍വര്‍, വിനോദ്, സൈനുദ്ധീന്‍, ഗഫൂര്‍, സജയ്, സത്താര്‍, ഷാഫി, സല്‍മാന്‍ എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.

തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു