മാറ്റത്തിന്റെ കൊടിനാട്ടാന്‍ കൊടിയില്‍ മുഹമ്മദ്കുഞ്ഞിയും സംഘവും
തളിപ്പറമ്പ്: മാറ്റം വേണമെന്ന ആവശ്യവുമായി കൊടിയില്‍ മുഹമ്മദ്കുഞ്ഞി.
നാളെ നടക്കുന്ന തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി തെരഞ്ഞെടുപ്പില്‍ കൊടിയില്‍ മുഹമ്മദ്കുഞ്ഞിയും സംഘവും പ്രവര്‍ത്തനരംഗത്ത് സജീവമായി.
മാറ്റത്തിന് ഒരുവോട്ട് എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്.
മുഴുവന്‍ വ്യാപാരികള്‍ക്കും പത്ത്ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ്, സ്ഥിരം ഹെല്‍പ്പ് ഡെസ്ക്ക്, ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് സാമ്പത്തിര പാക്കേജ്, വ്യാപാരഭവന്റെയും മിനിഹാളിന്റെയും ആധുനികവല്‍ക്കരണം, പഴം പച്ചക്കറി മാലിന്യ സംസ്ക്കരണത്തിന് വഴി കണ്ടെത്തും, മെയിന്‍ റോഡ് വഴി കപ്പാലം ഭാഗത്തേക്ക് ബസ് ഗതാഗതം പുന;സ്ഥാപിക്കാന്‍ പരിശ്രമിക്കും, പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരം കാണും തുടങ്ങി ആകര്‍ഷകമായ നിരവധി വാഗ്ദാനങ്ങള്‍ കൊടിയില്‍ വിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്.
മര്‍ച്ചന്റസ് അസോസിയേഷന് മുന്‍ യൂണിറ്റ് സെക്രട്ടെറി പി.സിദ്ദിക്ക്, കെ.വി.അബ്ദുല്‍റഷീദ്, എം.എ.മുനീര്‍, അബ്ദുറഹ്മാന് അകായി, അലിപ്പി എന്നിവരുടെ നേതൃത്വത്തില്‍ കൊടിയില്‍ മുഹമ്മദ്കുഞ്ഞിയെ വിജയിപ്പിക്കാന്‍ വലിയൊരുവിഭാഗം വ്യാപാരികള്‍ സജീവമായി രംഗത്തുണ്ട്.