നേതാക്കള്‍ എങ്ങിനെയായിരിക്കണം; ഇതാ ഒരു തളിപ്പറമ്പ് മാതൃക

തളിപ്പറമ്പ്: അണികളോട് ആഹ്വാനങ്ങള്‍ മാത്രം നടത്തുകയും, അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ഓടിയൊളിക്കുകയും ചെയ്യുന്ന നേതാക്കന്‍മാരുള്ള നമ്മുടെ നാട്ടില്‍, സഹപ്രവര്‍ത്തകരുടെ ദു:ഖങ്ങള്‍സ്വന്തം ദു:ഖങ്ങളായി കണ്ട് പരിഹാരത്തിനായി ഊണും ഉറക്കവും ഒഴിഞ്ഞ് ഓടിനടക്കുന്ന രണ്ട് നേതാക്കള്‍.

ഒക്ടോബര്‍ 9-ന് വൈകുന്നേരം 4.55 ന് തളിപ്പറമ്പിലെ കെ.വി.കോംപ്ലസില്‍ നടന്ന നാടിനെ നടുക്കിയ അഗ്‌നിബാധയുടെ തുടക്കം മുതല്‍ പ്രവര്‍ ത്തിച്ച രണ്ടുപേര്‍ കേരളത്തിന് തന്നെ മാതൃകയാവുകയാണ്.

നേതാക്കള്‍ എങ്ങിനെ ആയിരിക്കണമെന്നന്ന് ഇവരെ കണ്ട് പഠിക്കണം.

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസും ജന.സെക്രട്ടെറി വി.താജുദ്ദീനുമാണ് ഈ നേതാക്കള്‍.

തീപിടിച്ച ദിവസം പുലര്‍ച്ച വരെ സ്ഥലത്തുണ്ടായിരുന്ന ഇരുവരും ഇന്നലെ രാവിലെ വരെ വിശ്രമമില്ലാത്ത തിരക്കുകളിലായിരുന്നു.

കോംപ്ലസിലെ കടകളില്‍ ജോലിചെയ്യുന്ന 400 ജീവനക്കാര്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യകിറ്റുകള്‍ ഒരുക്കാനുള്ള പദ്ധതിയാണ് ആദ്യം പൂര്‍ത്തീകരിച്ചത്.

അതിനിടയില്‍ വിവിധ മേഖലകളിലുള്ളവര്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടേക്ക് ഓടിയെത്തുകയും വേണം.

കഴിഞ്ഞ ദിവസം അടിയന്തിരമായി വിളിച്ചു ചേര്‍ത്ത വ്യാപാരികളുടെ യോഗം ആദ്യഘട്ട സഹായമായി രണ്ട് കോടി രൂപ പിരിച്ചുനല്‍കാന്‍ തീരുമാനിച്ചു.

വിവിധ യൂണിറ്റുകളില്‍ നിന്നും ശേഖ
രിക്കുന്ന തുക ഒരാഴ്ച്ചക്കകം കൈമാറും. ഓരോരുത്തര്‍ക്കും ഉണ്ടായ നഷ്ടം കണക്കാക്കി ആനുപാതികമായാണ് തുക നല്‍കുക.

സംസ്ഥാന ജന. സെക്രട്ടെറി ദേവസ്യ മേച്ചേരി ഇതിനായി 50 ലക്ഷം രൂപ കൈമാറും.

തീപിടുത്തത്തില്‍ കെ.വി.കോംപ്ലസില്‍ പ്രവര്‍ത്തിച്ചിരുന്ന വി.താജുദ്ദീന്റെ ക ടയും ചാമ്പലായിരുന്നു.

ഇതിന്റെ മനോവിഷമത്തിനിടയില്‍ സഹപ്രവര്‍ത്തകരുടെ കണ്ണീരൊപ്പി അവരെ എങ്ങിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാം എന്ന ആലോചനയിലും പരിശ്രമത്തിലുമാണ് ഈ നേതാക്കള്‍.

ഇന്നുമുതല്‍ ഭക്ഷ്യകിറ്റുകള്‍ നാല്‍പ്പതോളം വ്യാപാരികളുടെ കടകളില്‍ ജോലിചെയ്തുവരുന്ന നാനൂറോളം ജീവനക്കാരുടെ വീടുകളിലെത്തിക്കും.

ഒരു മാസത്തേക്കുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നുണ്ട്. കത്തിയ കടകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള കഠിനപ്രയ ത്‌നത്തിലാണ് വ്യാപാരി നേതാക്കള്‍.

ഒരു മാസം കൊണ്ട് ഇത് പൂര്‍ത്തിയാവാതെ വന്നാല്‍ വീണ്ടും ഭക്ഷ്യകിറ്റുകള്‍ വീടുകളിലെത്തിക്കും.

തളിപ്പറമ്പിലെ ദുരന്തമറിഞ്ഞ് എത്തിച്ചേരുന്നവരെല്ലാം തന്നെ ഏകമനസോടെ മനസുതുറന്ന് അഭിനന്ദിക്കുകയാണ് ഈ വ്യാപാരിനേതാക്കളെ.