മെത്താഫിറ്റാമിന്‍ മയക്കുമരുന്നുമായി ഷാനിദ് അറസ്റ്റില്‍.

കണ്ണൂര്‍: മാരകലഹരിമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

നടാലിലെ ഹമീദിന്റെ മകന്‍ കെ.ഷാനിദിനെയാണ് പിടികൂടിയത്.

കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തും സംഘവും ചേര്‍ന്ന് ചാലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

എന്‍.ഡി.പി.എസ് വകുപ്പു പ്രകാരം കേസെടുത്ത ഷാനിദില്‍ നിന്നും 7.1 ഗ്രാം മെത്താഫിറ്റാമിനും 3000 രൂപയും പിടിച്ചെടുത്തു.

എക്‌സൈസ് സംഘം പരിശോധനക്കിടയില്‍ സംശയാസ്പദമായ നിലയില്‍ ചാലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്.

കണ്ണൂര്‍ ടൗണ്‍, ചൊവ്വ, താണ, താഴെ ചൊവ്വ ഭാഗങ്ങളില്‍ മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഷാനിദ്.

മുമ്പും മാരക ലഹരി മരുന്ന് കടത്തിയ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയില്‍ വാസം കഴിഞ്ഞ് അടുത്തിടെയാണ് മോചിതനായത്.

തുടര്‍ന്നും മയക്കു മരുന്ന് വില്‍പ്പന തുടരുകയായിരുന്നു.

കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ U/s 22(b ) of NDPS Act 1985 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

. പ്രിവന്റ്‌റീവ് ഓഫീസര്‍ എം.പി.സര്‍വ്വന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.സുഹൈല്‍, സി.എച്ച്.റിഷാദ്, എം.സജിത്ത്, കെ.പി.റോഷി, എന്‍.രജിത്ത്കുമാര്‍, ഗണേഷ് ബാബു,

വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വി.ഷൈമ, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ സി.അജിത്ത് സി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു