റാഹില യാക്കൂബിന് മൈക്രോബയോളജില്‍ ഡോക്ടറേറ്റ്-
തളിപ്പറമ്പ്: റാഹില യാക്കൂബിന് മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ്.
കോയമ്പത്തൂര്‍ കര്‍പ്പഗം ആക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷനില്‍ നിന്നാണ് അഗ്ലൈകോണുകളുടെ ഉല്‍പ്പാദനത്തിനും പ്രയോഗങ്ങള്‍ക്കും ബിഫിഡോബാക്ടീരിയം ലോഹം(BIFO7) ഉപയോഗിച്ച് സോയ പാല്‍ പുളിപ്പിക്കല്‍ എന്ന വിഷയത്തില്‍ റാഹില യാക്കൂബ് പി.എച്ച്.ഡി നേടിയത്.
തളിപറമ്പ് ‘റൂബി’യില്‍ യാക്കൂബിന്റെയും മുംതാസിന്റെയും മകളും ദുബായില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ഷാഫിയുടെ ഭാര്യയുമാണ്.
തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.താജുദ്ദീന്റെ മരുമകളുമാണ് റാഹില.
