മില്‍മ സംഭാരത്തിന് ഇരട്ടിവില-തൈരിന്-35-പാലിന്-28. വിലവര്‍ദ്ധനവ് നാളെ മുതല്‍
തളിപ്പറമ്പ്: മില്‍മ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നാളെ മുതല്‍ വിലകൂടും.

ലിറ്ററിന് 6 രൂപ വര്‍ദ്ധിച്ചതിനാല്‍ 525 മില്ലി ലിറ്റര്‍ പാക്കറ്റിന് 28 രൂപയാണ് വില. നേരത്തെ 25 രൂപയായിരുന്നു.
തൈരിന് 525 മില്ലി ലിറ്ററിന് 30 ല്‍ നിന്നും 35 രൂപയായി വര്‍ദ്ധിക്കും.
5 രൂപ ഉണ്ടായിരുന്ന സംഭാരത്തിന് 10 രൂപയാണ് പുതുക്കിയ വില.
മില്‍മയുടെ റിച്ച് പാലിനും ഡി.ടി.എം പാലിനും 500 മില്ലി ലിറ്റര്‍ പാക്കറ്റിന് 27 രൂപയും കട്ടിമോരിന് 500 മില്ല് പെറ്റ് ബോട്ടിലിന് 35 രൂപയും ഒരു ലിറ്ററിന് 60 രൂപയുമാണ്.
പാലിന് ഏജന്റുമാരുടെ കമ്മീഷന്‍ 18 പൈസ കൂട്ടി 1.68 ആക്കിയിട്ടുണ്ട്.
മറ്റ് പാല്‍ ഉല്‍പ്പന്നങ്ങളുടെ വിലയും മില്‍മ ആനുപാതികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
