തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ അന്വേഷണ കൗണ്ടര്‍  അനാഥമായി.

തളിപ്പറമ്പ്: മിനി സിവില്‍ സ്റ്റേഷനിലെ അന്വേഷണ കൗണ്ടര്‍  അനാഥമായി.

എട്ടുമാസം മുമ്പാണ് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്റെ പ്രവേശനകവാടത്തില്‍ പ്രത്യേകമായി അന്വേഷണ കൗണ്ടര്‍ സ്ഥാപിച്ചത്.

പതിനെട്ടോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ ആദ്യമായി എത്തുന്നവര്‍ പല ഓഫീസുകളും എവിടെയാണെന്നറിയാതെ ബുദ്ധിമുട്ടുന്നത് നിത്യസംഭവമായതിനെ തുടര്‍ന്നാണ് അന്വേഷണ കൗണ്ടര്‍ തുടങ്ങിയത്.

എന്നാല്‍ ആര്‍ഡി.ഒ കൊട്ടിഘോഷിച്ച് ഓഫീസ് ഉദ്ഘാടനം നടത്തിയതല്ലാതെ ഒരു ദിവസം പോലും ഈ അന്വേഷണ കൗണ്ടറില്‍ ആളുണ്ടായിട്ടില്ല.

അകത്ത് നാല് കരേസരകളും ഒരു മോശയും ബെഞ്ചും പൊടിപിടിച്ച് കിടക്കുന്നുണ്ട്.

മിനി സിവില്‍ സ്റ്റേഷനിലെത്തുന്ന അപരിചിതര്‍ ഇപ്പോഴും ഓഫീസുകള്‍ എവിടെയാണെന്നറിയാതെ ബുദ്ധിമുട്ടുന്നത് തുടരുകയാണ്.

എന്തിനുവേണ്ടിയാണ് ഇത്തരമൊരു അന്വേഷണ കൗണ്ടര്‍ തുടങ്ങിയതെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.