പുഴയില്‍ കാണാതായ കൃഷിവകുപ്പ് ജീവനക്കാരനെ കണ്ടെത്തിയില്ല, തെരച്ചിലിന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സും-
ശ്രീകണ്ഠാപുരം: പയ്യാവൂര്‍ പുഴയില്‍ വീണ് കാണാതായ ഇരിക്കൂര്‍ കൃഷി ഓഫിസ്സിലെ കൃഷി അസിസ്റ്റന്റ് മല്ലിശ്ശേരില്‍ അനില്‍ കുമാര്‍(34) നെ കണ്ടെത്താന്‍ അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.
ഇരിട്ടി ഫയര്‍ഫോഴ്‌സിനെ സഹായിക്കാനായി തളിപ്പറമ്പില്‍ നിന്നുള്ള അഗ്നിശമനസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് ശേഷമാണ് കരിമ്പങ്കണ്ടി ഭാഗത്തെ പുഴയില്‍ വിണ് അനില്‍കുമാറിനെ കാണാതായത്.
ജോലി സ്ഥലത്തു നിന്നും സുഹൃത്തുക്കളോടൊപ്പം കാറില്‍ വന്ന് കരിമ്പങ്കണ്ടി ബസ്സ് സ്‌റ്റോപ്പില്‍ ഇറങ്ങിയ അനില്‍കുമാര്‍ കടയില്‍ നിന്നും സാധനം വാങ്ങിയാണ് വീട്ടിലേക്ക് പോയത്.
അനില്‍ വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങിയത്.
വീട്ടിലേക്ക് വരുന്ന വഴി പണി പൂര്‍ത്തിയാകാത്ത നിലയിലുള്ള കരിമ്പങ്കണ്ടി പാലത്തില്‍ സ്ലാബിന്നു പകരം താല്ക്കാലികമായി മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തില്‍ നിന്നും കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു വെന്നാണ് സംശയിക്കുന്നത്.
ചൊവ്വാഴ്ചയും ബുധനാഴ്ച വൈകിയും ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും മുങ്ങല്‍ വിദഗ്ദ്ധരും, പയ്യാവൂര്‍ പോലിസ് ഇന്‍സെപെക്ടര്‍ പി.ഉഷാദേവിയുടെ നേതൃത്വത്തിലുള്ള പോലിസ്
സംഘവും പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനയില്ല.
അനില്‍കുമാറിന്റെ ബാഗ് വെമ്പുവ പാലത്തിന്റെ സമീപത്തു നിന്നും കണ്ടെത്തി.
പുഴയോരങ്ങളില്‍ താമസിക്കുന്ന നീന്തലും മുങ്ങലുമറിയാവുന്ന ആള്‍ക്കാരും ഫയര്‍ഫോഴ്‌സ് കാരോടൊപ്പം തിരച്ചലില്‍ പങ്കെടുക്കുന്നുണ്ട്.