പത്മനാഭനെ കാണ്‍മാനില്ല.
തളിപ്പറമ്പ്: കാണാതായ മധ്യവയക്കന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.
കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ്(62) കാണാതായത്.
നീല കള്ളിഷര്‍ട്ടും ക്രീംകളര്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്.
സുമാര്‍ 170 സെന്റീമീറ്റര്‍ ഉയരം, വെളുത്ത നിറം.
മെയ് 22-ന് ഉച്ചക്ക് 12.50 ന് തളിപ്പറമ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഭക്ഷണംകഴിക്കാന്‍ പോയ പത്മനാഭന്‍ വീട്ടിലോ ജോലി സ്ഥലത്തോതിരിച്ചെത്തിയില്ലെന്നാണ് പരാതി.
തളിപ്പറമ്പിലെ പി.വി.രാജന്റെ കീഴില്‍ മന്നയില്‍ ജോലി ചെയ്തുവരികയായിരുന്നു.
സഹോദരന്‍ പി.രാജന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കണ്ടു കിട്ടുന്നവര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ 9496357781, 9497980884 എന്നീ നമ്പറുകളിലോ അറിയിക്കാന്‍ താല്‍പര്യം.