ഇരിട്ടി പടിയൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ പുഴയില്‍ കാണാതായി
ഇരിട്ടി: സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളേജിലെ രണ്ട് പെണ്‍കുട്ടികളെ പുഴയില്‍ കാണാതായി.

ഇരിട്ടിക്കടുത്ത പടിയൂര്‍ പൂവംകടവിലാണ് സംഭവം. സൂര്യ, ശഹര്‍ബാന എന്നീ വിദ്യാര്‍ഥിനികളാണ് ഒഴുക്കില്‍പെട്ടത്.
പുഴക്കരയില്‍ കാഴ്ചകാണാനെത്തിയപ്പോള്‍ ഒരാള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നുവത്രെ.
രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടത്.
ചൊവാഴ്ച്ച വൈകീട്ട് അഞ്ച്മണിയോടെയാണ് അപകടം.
ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്.
ഇരിക്കൂര്‍ പൊലീസും സഥലത്തെത്തിയിട്ടുണ്ട്.
ഷഹര്‍ബാന്‍ എടയന്നൂര്‍ സ്വദേശിയും സൂര്യ ചക്കരക്കല്‍ സ്വദേശിയുമാണ.്
