കാണാതായ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി പോലീസില്‍ ഹാജരായേക്കും
തളിപ്പറമ്പ്: കാണാതായ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ ഹാജരായേക്കുമെന്ന് സൂചന.

തളിപ്പറമ്പ് ലൂര്‍ദ്ദ് നേഴ്‌സിങ്ങ് കോളേിലെ അവസാനവര്‍ഷ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി ഇരിട്ടി കിളിയന്തറ ഇയാന ഹൗസിലെ ഷിബുവിന്റെ മകള്‍ മരിയ ഷിബു(21)നെയാണ് കാണാതായത്.
ഫിബ്രവരി ഒന്നിന് ചൊവ്വാഴ്ച്ച രാവിലെ ഡോക്ടറെ കാണാനെന്നു പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു.
വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്ന് കോളേജ് അധികൃതര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
തളിപ്പറമ്പ് പോലീസില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അതിനിടെ കോളേജിലേക്ക് വിളിച്ച മരിയ കാമുകനോടൊപ്പമാണെന്നും ഞങ്ങള്‍ ഒന്നിച്ച് പോലീസില്‍ ഹാജരാകുമെന്നും അറിയിച്ചിട്ടുണ്ടത്രേ.
