കക്കറയിലെ എം.എം. കുഞ്ഞികൃഷ്ണന്‍ (87) നിര്യാതനായി.

കക്കറ: സി.പി.എം കക്കറ മുന്‍ ബ്രാഞ്ച് സെക്രട്ടറി എം.എം.കുഞ്ഞികൃഷ്ണന്‍ (87) നിര്യാതനായി.

കക്കറ കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ആദ്യ ഡയരക്ടര്‍മാരില്‍ ഒരാളായിരുന്നു.

കക്കറ ജി.ജി.എസ് യു.പി സ്‌കൂളിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിയും പ്രദേശത്തെ കര്‍ഷക സംഘം ഉള്‍പ്പടെ പുരോഗമന പൊതു പ്രസ്ഥാനങ്ങളുടെ ആദ്യ കാല പ്രവര്‍ത്തകനും ആയിരുന്നു.

ഭാര്യ കെ.പി. ലക്ഷ്മി അമ്മ.

മക്കള്‍: കെ.പി.ശ്രീധരന്‍(എസ്.ഐ, പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍), കെ.പി.ജനാര്‍ദനന്‍(എരമം കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് ജീവനക്കാരന്‍, സി.പി.എം ചൊവ്വാരക്കോട് ബ്രാഞ്ച് സെക്രട്ടറി), കെ.പി.ശശിധരന്‍(എ.എസ്.ഐ, ചെറുപുഴ പോലീസ് സ്റ്റേഷന്‍).

മരുമക്കള്‍: ശ്രീജ ( ലാബ് അസിസ്റ്റന്റ്, ജി.എച്ച്.എസ്.എസ്.മാത്തില്‍), ഷാജിനി (അതിയടം), രമ്യ (തോക്കാട്)

സഹോദരങ്ങള്‍: ദാമോദരന്‍(റിട്ട. റവന്യു ജീവനക്കാരന്‍), പരേതയായ കാര്‍ത്ത്യായനി.

ശവസംസ്‌ക്കാരം ഇന്ന്(ഡിസംബര്‍-നാല്) ഉച്ചക്ക്
12 ന് കക്കറ പൊതുശ്മശാനം.