മൊറാഴ: മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 9 മുതല്‍ 16 വരെ നടക്കുമെന്ന് ഭാഗവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
9-ന് രാത്രി 7-ന് മൊറാഴ കൂവ്വപ്രത്ത് കാ വില്‍നിന്ന് കാഴ്ചവരവ്, തുടര്‍ന്ന് കലാപരിപാടികള്‍. രാത്രി 12-ന് പൂന്തോട്ടത്തില്ലത്ത് പാണ്ഡുരംഗന് നമ്പൂതിരിപ്പാടിന്റെ കാര്‍മി കത്വത്തില്‍ കൊടിയേറ്റം നടക്കും.
എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികള്‍, തിരുവാതിര, നൃത്തസന്ധ്യ എന്നിവ നട ക്കും. 12-ന് 6-ന് ഇരട്ടത്തായമ്പക.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തായമ്പകയില്‍ തുടര്‍ച്ചയായി 3 വര്‍ഷം ഒന്നാംസ്ഥാനം നേടിയ ആദിത്ത് രമേശിനെ ആദരിക്കും.
15-ന് ഉച്ചകഴിഞ്ഞ് മൊറാഴ പണ്ണേരിക്കാവില്നിന്നു കാഴ്ചവരവ്.
രാത്രി ഗ്രാമബലിയും എതിരേല്പ്പും തിരുനൃത്തം, അകത്തെഴുന്നള്ളിപ്പ് എന്നിവ നടക്കും.
16-ന് രാവിലെ ആറാട്ട്, ആറാട്ട് സദ്യ എന്നിവ നടക്കും.
ക്ഷേത്ര ഉത്സവത്തിന് ഒരു കുടുംബത്തില്‍ നിന്നും ഒരു നിറമാലകഴിച്ച് കുടുംബക്ഷേമം വര്‍ദ്ധിപ്പിക്കണമെന്നും, ഉത്സവകാലത്തെ നിറമാല ഏറ്റവും പുണ്യമാണ്.
ക്ഷേത്ര കൗണ്ടറില്‍ അറിയിച്ചാല്‍ നിറമാല ബുക്ക് ചെയ്യാം.