മോറാഴ സി.എച്ച്.കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂള്‍ പ്രവേശനോത്സവം

മോറാഴ: മോറാഴ സി.എച്ച്.കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി അരങ്ങേറി.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി.എം.വിമല ടീച്ചര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാഅദ്ധ്യാപിക ബി.ജയശ്രീ, മാനേജ്‌മെന്റ് പ്രതിനിധി ശശിധരന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഈ വര്‍ഷം ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ആന്തൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമളടീച്ചര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

കുട്ടികളുടെ കലാപരിപാടികളും നാട്ടരങ്ങ്പാട്ടും അരങ്ങേറി.