മോട്ടോര്‍ വാഹനവകുപ്പില്‍ സേവനങ്ങള്‍ക്ക് ഫീസിനത്തില്‍ വന്‍ വര്‍ദ്ധനവ്-പുതിയ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍-

തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍വരും.

നിരക്കുകകളില്‍ വലിയ വര്‍ദ്ധനവാണ് ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്നത്.

രജിസ്‌ട്രേഷന്‍ പുതുക്കലിന് വിവിധ വാഹനങ്ങള്‍ക്കുള്ള നിരക്കുകള്‍-(പഴയ നിരക്ക് ബ്രാക്കറ്റില്‍)

മോട്ടോര്‍ സൈക്കിള്‍-1000(300),

ത്രീവീലറുകള്‍-2500(600),

കാര്‍(എല്‍.എം.വി)-600(5000),

ഇറക്കുമതിചെയ്ത ടു-ത്രീവീലറുകള്‍-10,000(2500),

ഇറക്കുമതി ചെയ്ത നാലുചക്രവാഹനങ്ങള്‍-40,000(5000),

മറ്റ് എല്ലാ വാഹനങ്ങളും-6000(3000).

15 വര്‍ഷം പഴകിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്-(മാനുവല്‍-ഓട്ടോമാറ്റിക്ക്)

മോട്ടോര്‍ സൈക്കിള്‍-1400,1500(400,600),

ത്രീവീലറുകള്‍-4300,4500(400,800),

എല്‍.എം.വി.(കാര്‍ ഉള്‍പ്പെടെ)8300, 8500(600,800)

, എം.എം.വി-10,800,11,300(800,1200),

എച്ച്.എം.വി-13,500,14,000(800,1200).

രജിസ്‌ട്രേഷന്‍ വൈകിയതിനുള്ള അധിക ഫീസും പിഴയും-ടൂവീലറുകള്‍ക്ക് പ്രതിമാസം 300, മറ്റ് വാഹനങ്ങള്‍ക്ക് പ്രതിമാസം 500.

(നേരത്തെ3 മാസം വരെ 100, ആറ്മാസം വരെ 200,

അതിന് മുകളില്‍ 300 എന്നീ നിരക്കുകളായിരുന്നു).

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാലുള്ള ഫീസ് ഒരു ദിവസം 50 രൂപ നിരക്കിലാക്കി.

(നേരത്തെ ടൂവീലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഒരു മാസം 100, മോട്ടോര്‍ കാബിന് 150, മറ്റ് വാഹനങ്ങള്‍ക്ക് 200 എന്ന നിരക്കിലായിരുന്നു).