എം.എസ്.എഫ് മലബാര്‍ സ്തംഭന സമരം നടത്തി.
തളിപ്പറമ്പ്: പ്രഫ.വി.കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുക, പുതിയ ബാച്ചുകള്‍ അനുവദിച്ച് വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം പരിഹരിക്കുക, മലബാര്‍ ദേശ അയിത്തം
അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരത്തിന്റെ രണ്ടാംഘട്ടമായി തളിപ്പറമ്പ് ടൗണില്‍ മലബാര്‍ സ്തംഭന സമരം നടന്നു.
ഖാഇദേമില്ലത്ത് സെന്ററിന്റെ പരിസരത്ത് നിന്നും പ്രകടനമായി തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു.
സമരത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.ഇര്‍ഫാന്‍ ജന.സെക്രട്ടറി ബാസിത് മാണിയൂര്‍, ഭാരവാഹികളായ സിറാജ് കണ്ടക്കൈ, ആഷിഖ് തടിക്കടവ്, പി.എ.വി.ഷഫീഖ്,
അഫ്സല്‍ തോട്ടിക്കല്‍, സിംസാറുല്‍ ഹഖ്, നിസാം എരുവാട്ടി, ആരിഫ് പാമ്പുരത്തി, ഹാഫിസ്, ആദില്‍, ഉമ്മര്‍, നിഹാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
