നഗരസഭകളിലെ പ്രതികാരനടപടി കെ.എം.സി.എസ്.എ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: തദ്ദേശസ്വയംഭരണ ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.എസ്.എ തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

കേരളത്തിലെ നഗരസഭകളില്‍ ഇന്റേണല്‍ വിജിലന്‍സ് എന്ന ഓമനപ്പേരില്‍ നടത്തുന്ന പരിശോധനകളില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടി കെ എം സി എസ് എ ജില്ലാ പ്രസിഡന്റ് എ.കെ.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭകളിലെ ജോലിയുടെ സ്വഭാവം അറിയാത്ത നാളിതുവരെ പഞ്ചായത്തുകളില്‍ മാത്രം പ്രവര്‍ത്തിച്ചു വന്നിരുന്ന ഇന്റേണല്‍ ഓഡിറ്റിന്റെ കാലാഹരണപ്പെട്ട പരിശോധന സംവിധാനം അവസാനിപ്പിച്ചേ മതിയാകൂ.

നിസ്സാര കാരണം ചുമത്തി ജീവനക്കാര്‍ക്കെതിരെ ശിക്ഷനടപടി എടുക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം വി.വി.ഷാജി, പി.മുനീറ എന്നിവര്‍ പ്രസംഗിച്ചു.