കണ്ണൂര്‍: വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹം രാഷ്ട്രീയ ആദര്‍ശം ശക്തിപ്പെടുത്തണമെന്ന് മുസ്ലിംലീഗ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി.
ലോകത്തും വിശിഷ്യ രാജ്യത്തും നടക്കുന്ന പോരാട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് നിസ്തുലമാണെന്നും അതില്‍ നവതലമുറ മാതൃക ഉള്‍കൊള്ളണമെന്നും എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നസീര്‍ പുറത്തീല്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ:എം.പി.മുഹമ്മദലി, അന്‍സാരി തില്ലങ്കേരി, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.നജാഫ്, ഇജാസ് ആറളം, റുമൈസ റഫീഖ്, കെ.പി.റംഷാദ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന നിരീക്ഷകന്മാരായ പി.എ.ജവാദ്, ജലീല്‍ എന്നിവര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു.
ജില്ലാ എം എസ് എഫ് ഭാരവാഹികളായി പ്രസിഡന്റ് യൂനുസ് പടന്നോട്ട്, ജന.സെക്രട്ടറി കെ.പി.റംഷാദ്, ട്രഷറര്‍ അനസ് കുട്ടകെട്ടില്
വൈസ് പ്രസിഡന്റുമാരായി
തസ്ലീം അടിപ്പാലം, അന്‍വര്‍ ഷക്കീര്‍, സിറാജ് കണ്ടക്കൈ, മുഹമ്മദ് സാഹിദ്, കലാം ഇരിക്കൂര്‍,നഹ്ല സഈദ്,സെക്രട്ടറിമാരായി ആദില്‍ എടയന്നൂര്‍,സുഹൈല്‍ എം കെ,ഇ കെ ശഫാഫ്,അജിനാസ് പാറപ്രം, അഫ്നാസ് കൊല്ലത്തി, സഫ്വാന് കുറ്റിക്കോല്‍, ടി.പി.ഫര്‍ഹാന, സഫ്വാന് മേക്കുന്ന്, ഷാഹിദ് സാറ എന്നിവരെയും
ബാല കേരളം വിംഗ് കണ്‍വീനവര്‍ സക്കീര്‍ തായിറ്റേരി, ഹയര്‍ സെക്കണ്ടറി നിയാസ് ധര്‍മ്മടം എന്നിവരെയും കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു.