അന്തര്‍ദേശീയ എം.എസ് എം.ഇ ദിനം ആചരിച്ചു.

തളിപ്പറമ്പ്:തൊഴിലവസരങ്ങള്‍ കൂട്ടാനും, ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും, സാമ്പത്തിക അഭിവൃദ്ധിക്കും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച അനിവാര്യമാണെന്ന് കാനാറാ ബാങ്ക് എറണാകുളം റീജിയണ്‍ മുന്‍ മേധാവി സി.സത്യനാരായണന്‍.

റുഡ്‌സെറ്റ്ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ എം.എസ്.എം.ഇ ദിനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗജന്യ സ്വയം തൊഴില്‍ പരിശീലന കേന്ദ്രമായ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം മാതൃകാപരവും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വലിയൊരു ആശ്രയ കേന്ദ്രവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി.വി.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ പരിശീലനാര്‍ത്ഥിയും മികച്ച ചെറുകിട ഇടത്തരം സംരംഭകനുമായ ഷമല്‍ പ്രിയപ്പനെ ആദരിച്ചു.

എന്‍.അഭിലാഷ്, സി. റോഷ്‌നി, ഷമല്‍ പ്രിയപ്പന്‍, അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.