മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സംഗമത്തിന് കല്യാശ്ശരി മണ്ഡലത്തില്‍ തുടക്കം-
തളിപ്പറമ്പ്:വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി സംസ്ഥാന വ്യാപകമായി നടത്തുന്ന യൂനിറ്റ് സംഗമം ക്യാമ്പയിന്റെ കല്ല്യാശ്ശേരി മണ്ഡലംതല ഉത്ഘാടനം പട്ടുവം പഞ്ചായത്തിലെ അരിയില്‍ യു.പി. സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ നടന്നു.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യ വിശ്വാസികള്‍ ജാഗ്രതയോടെ ഒരുമിച്ചുനിന്ന് മുന്നോട്ട് പോവണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജംഷീര്‍ ആലക്കാടിന്റെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ.ഷിനജ് ഉദ്ഘടനം ചെയ്തു.
ദാവൂദ് മുഹമ്മദ്, സകരിയ മടക്കര, ഹാരിസ് മാട്ടൂല്‍, ആസിഫ് മണ്ടൂര്‍, സി.പി.മുഹമ്മദ്കുഞ്ഞിമാസ്റ്റര്‍, പി.പി.സുബൈര്‍, നാസര്‍ കുതിരപ്പുറം,
റംഷാദ് റബ്ബാനി, നൗഷാദ് പട്ടുവം, സ്വാലിഹ് ദാരിമി, അബ്ദുല്‍ കരീം, ഷഫീക് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. മിദ്ലാജ് സ്വാഗതവും ജുബൈര്‍ അരിയില്‍ നന്ദിയും പറഞ്ഞു.
