മുല്ലനേഴി കാവ്യപ്രതിഭാ പുരസ്‌കാരം കെ.വി.മെസ്‌നക്ക്.
തളിപ്പറമ്പ്: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വ്വീസ് സഹകരണ ബേങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരത്തിന് കെ.വി.മെസ്‌ന അര്‍ഹയായി.
തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 31 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു സമ്മാനിക്കും.
അശോകന്‍ ചരുവില്‍, കാവുമ്പായി ബാലകൃഷണന്‍, സി.രാവുണ്ണി എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
സംസ്ഥാന കവിതാ രചനാ മത്സരങ്ങളിലും, സംസ്ഥാന ക്വിസ്സ് മത്സരങ്ങളിലും നേരത്തെ നിരവധി സമ്മാനങ്ങള്‍ നേടിയ മെസ്‌ന ടാഗോര്‍ വിദ്യാനികേതന്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.വി.മെസ്മറിന്റെയും കൊയ്യം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കെ.കെ.ബീനയുടെയും മകളാണ്.
