മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി പുത്തരിഅടിയന്തിരം പതിനൊന്നാമുദയം 28 ന്-
മാതമംഗലം: മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരം പതിനൊന്നാമുദയം 28 ന് വിവിധ ചടങ്ങളോടെ നടക്കും.

28 ന് രാവിലെ 830 ന് ഗണപതി ഹോമം തുടര്‍ന്ന് പരേതനായ തറവാട് കാരണവര്‍ മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഫോട്ടോ അനാച്ഛാദനം മുതിര്‍ന്ന തറവാട്ടംഗം എം.കുഞ്ഞപ്പ നിര്‍വ്വഹിക്കും.
വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച തറവാട്ടംഗങ്ങളെ ആദരിക്കല്‍, കെട്ടിക്കലശം എന്നിവയും നടക്കും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുകയെന്നു ഭാരവാഹികളായ എം.ശ്രീധരന്‍ മാസ്റ്റര്‍, എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം.ജയപ്രകാശ്, എം. ഉത്തമന്‍, എം.വിനോദ് എന്നിവര്‍ അറിയിച്ചു.
