ലഹരിക്കെതിരെ സംഗീതശില്‍പ്പവുമായി പരിയാരം ഗവ.ഹയര്‍സെക്കണ്ടറി എന്‍.എസ്.എസ്.യൂണിറ്റ്.

പരിയാരം: പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ലഹരിക്കെതിരെ സംഗീതശില്പം സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങള്‍, ലഹരി സമൂഹ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ഇവയെല്ലാം ഓര്‍മ്മപ്പെടുത്തുന്നതാണ് സംഗീതശില്പം.

നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ അവതരിപ്പിച്ച സംഗീതശില്പം മികവുറ്റ അവതരണഭംഗി കൊണ്ട് കാഴ്ച്ചക്കാരെ ആകര്‍ഷിച്ചു.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.ഷീനയാണ് സംഗീതശില്‍പ്പം പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

പി.ജയ, പി.ലീല, ടി.പ്രകാശന്‍ എന്നിവരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

പ്ലസ് ടു വിദ്യാര്‍ത്ഥിനി അനന്യയാണ് സംഗീതശില്പത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്.

വ്യത്യസ്ത വേദികളില്‍ ഇത് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍.എസ്.എസ് .യൂണിറ്റ്.