കസ്തൂരികേസില്‍ നെരുവമ്പ്രം സ്വദേശിയും അറസ്റ്റില്‍.
തളിപ്പറമ്പ്: കണ്ണൂര്‍ ചെറുപുഴ പാടിച്ചാലില്‍ കസ്തൂരി പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
പഴയങ്ങാടി നെരുവമ്പ്രം സ്വദേശി വി.പി വിനീതി (27)നെയാണ് തളിപ്പറമ്പ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി.രതീശന്‍ അറസ്റ്റ് ചെയ്തത്.
നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിനീത് പിടിയിലായത്.
കേസില്‍ ഇനിയും അറസ്റ്റുകളുണ്ടാകുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഈ കേസില്‍ കുഞ്ഞിമംഗലം കൊവ്വപ്രത്തെ റഹീമ മന്‍സിലില്‍ എം.റിയാസ് (35) പാടിച്ചാല്‍ ഞെക്ലിയിലെ കൊമ്മച്ചി തെക്കെപാറമ്മല്‍ സാദിജ്(40) വയക്കര സ്വദേശി കുറ്റിക്കാട്ടൂര്‍ വീട്ടില്‍ ആസിഫ് (31)
എന്നിവരെ പാടിച്ചാലില്‍ വെച്ച് വനം വകുപ്പ് കണ്ണൂര്‍ റെയ്ഞ്ച് ഫ്‌ലയ്ങ്ങ് സ്വകാഡ് പിടികൂടിയിരുന്നു.
കസ്തൂരി മാനിന്റെ ശരിരത്തില്‍ കാണുന്ന അതീവ സുഗന്ധമുള്ള ബോള്‍ ആകൃതിയിലുള്ള രോമാവൃതമായ മൂന്ന് കസ്തൂരികള്‍ പ്രതികളില്‍ നിന്നും പിടികൂടിയിരുന്നു.പ്രതികളെ വൈദ്യ പരിശോധനക്ക്‌ശേഷം കോടതിയില്‍ ഹാജരാക്കും.
