വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക-മുസ്ലിം ലീഗ് തളിപ്പറമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു.
കെ.വി.മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.
പി.സി.നസീര്‍, ഫൈസല്‍ ചെറുകുന്നോന്‍, കൊടിയില്‍ സലീം, കെ.വി.അബൂബക്കര്‍ ഹാജി, സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാല്‍, പി.പി.മുഹമ്മദ് നിസാര്‍, ഗാന്ധി സിദ്ധീഖ്, എം.വി.ഫാസില്‍, കെ.പി.ലുക്മാന്‍, ജാബിര്‍ തങ്ങള്‍,
എന്‍.യു.ഷഫീഖ്, ഓലിയന്‍ ജാഫര്‍, ഉസ്മാന്‍ കൊമ്മച്ചി, കെ.പി.നൗഷാദ്, എന്‍.എ.സിദ്ധീഖ്, കെ.പി.ഹനീഫ, സഫ്വാന്‍ കുറ്റിക്കോല്‍, അജ്മല്‍ പാറാട് എന്നിവര്‍ പ്രസംഗിച്ചു.
പി.പി.ഇസ്മായില്‍ സ്വാഗതവും എന്‍.അബ്ദുള്ള നന്ദിയും പറഞ്ഞു.
കരിമ്പം: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ മുസ്ലിംലീഗ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി കരിമ്പം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.
ആലിക്കുഞ്ഞി പന്നിയൂര്‍, അഡ്വ.കെ.പി മുജീബ് റഹ്‌മാന്‍, നൗഷാദ് പുതുക്കണ്ടം, എം.അഹമ്മദ്, ടി.പി.സയ്യിദ് എന്നിവര്‍ പ്രസംഗിച്ചു.
ടാഗോര്‍ വിദ്യാനികേതന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ.പി.ശാദുലി, ടി.കെ ആരിഫ്, കെ.വി.കെ അയ്യൂബ്, കെ.പി.അബ്ദുള്ള ഹാജി, ടി.എ.ഇബ്രാഹിം ഹാജി,
ഇസ്മായില്‍ മഴൂര്‍, വി.മുഹമ്മദലി, കെ.വി മുസ്തഫ, അനസ് മുയ്യം, കെ.യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി. നാസര്‍ പന്നിയൂര്‍ സ്വാഗതം പറഞ്ഞു.