ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് ജനബോധന പദയാത്ര നടത്തി
കുറുമാത്തൂര്‍: ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെ ജനബോധനയാത്ര എന്ന മുദ്രാവാക്യമുയര്‍ത്തിപിടിച്ച് കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി നടത്തിയ പദയാത്ര കരിമ്പത്ത് ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ജാഥാ ക്യാപ്റ്റന്‍ ഷൗക്കത്തലി പൂമംഗലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വെള്ളാരംപാറ, ചൊറുക്കള, പൊക്കുണ്ട് എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം പദയാത്ര കുറുമാത്തൂര്‍കടവില്‍ സമാപിച്ചു.
സമാപന പൊതുയോഗം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന.സക്രട്ടറി നാസര്‍ പന്നിയൂരിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി കെ.പി.മുജീബ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എസ്.ടി.യു ജില്ലാ പ്രസിഡന്റ് ആലികുഞ്ഞി പന്നിയൂര്‍, എം.അഹമ്മദ്, കെ.പി.ശാദുലി, ടി.കെ.ആരിഫ്, കെ.വി.കെ.അയ്യൂബ്, കെ.പി.അബ്ദുള്ള ഹാജി, കെ.വി.മുസ്തഫ, വി.മുഹമ്മദ് കുഞ്ഞി, ടി.പി.സഈദ്, ഇസ്മായില്‍ മഴൂര്‍, സാമ അബ്ദുള്ള, കെ.മുസ്തഫ പൊക്കുണ്ട്, എം.പി.മുസ്തഫ, കെ.പി.ശരീഫ്, അനസ് മുയ്യം എന്നിവര്‍ പ്രസംഗിച്ചു.
ജാഥാ ക്യാപ്റ്റന്‍ ഷൗക്കത്തലി പൂമംഗലം നന്ദി പറഞ്ഞു.
