അവസാനത്തെ ലീഗുകാരനുള്ള കാലത്തോളം തീവ്രവാദവിരുദ്ധ പോരാട്ടം തുടരുമെന്ന് കെ.എം.ഷാജി.

തളിപ്പറമ്പ്: അവസാനത്തെ ലീഗുകാരന്‍ ജീവിച്ചിരിക്കുംവരെ തീവ്രവാദത്തിനെതിരെ തീവ്രവാദത്തിനെതിരെ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജി.

ആദ്യമായി അഴീക്കോട് മല്‍സരിക്കാന്‍ ഇറങ്ങുമ്പോള്‍ തന്നെ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി തളിപ്പറമ്പില്‍ സംഘടിപ്പിച്ച യുവസഭയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.

ലോകത്തിലൊരിടത്തും ഭരണം ലഭിക്കാന്‍ ഒരു സംഘടനക്ക് 100 വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നിട്ടില്ലെന്നും ഇന്ത്യയില്‍ അധികാരം കിട്ടാന്‍ ആര്‍.എസ്.എസിന് 100 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ഫ്രണ്ടും എന്‍.ഡി.എഫും മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നതുപോലെതന്നെയാണ് ആര്‍.എസ്.എസ് ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നതായി

പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍ അധ്യക്ഷത വഹിച്ചു.