തളിപ്പറമ്പ് നഗരസഭയില്‍ ഹരിത കര്‍മ്മസേന പരാതി പരിഹാര സമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഹരിത കര്‍മ്മസേന പരാതി പരിഹാര സമിതി രൂപീകരിച്ചു.

ശുചിത്വമിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, സി.ഡി.എസ്.മെമ്പര്‍ എം.വി.സൂരജ്, കൗണ്‍സിലര്‍മാരായ കെ.നബീസാബീവി, ഒ.സുഭാഗ്യം, പി.റഹ്മത്ത്ബീഗം, കൃഷി ഓഫീസര്‍ കെ.സപ്‌ന,

മൃഗക്ഷേമ വകുപ്പിലെ കെ.വിജിത, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ രാജി നന്ദകുമാര്‍, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ കെ.പങ്കജാക്ഷി, പി.വി.ഗീത എന്നിവരടങ്ങുന്നതാണ് സമിതി.

സാംസ്‌ക്കാരിരക വകുപ്പ് ഫെലോഷിപ്പ് പദ്ധതിയില്‍ നിയമിച്ച കലാകാരന്‍മാരുടെ വേതനം 7500 രൂപയായി ഉയര്‍ത്തി.

വി.കെ.ജിഷ്ണുരാജ് പയ്യന്നൂര്‍, പി.കെ.ജാബിര്‍, പാലത്തുംകര, ചെക്കിക്കുളം, കെ.പി.ഷില്‍ന, നണിയൂര്‍ നമ്പ്രം, സി.എസ്.സനല്‍ കാവുമ്പായി എന്നിവരെയാണ് തളിപ്പറമ്പ് നഗരസഭയില്‍ നിയമിച്ചത്.

ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഇവര്‍ക്ക് നല്‍കിവരുന്ന പ്രതിമാസ വേതനം 5000 രൂപയില്‍ നിന്ന് 7500 ആയി ഉയര്‍ത്താനും നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

13 അജണ്ടകളാണ് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം പരിഗണിച്ചത്.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.പി.മുഹമ്മദ്‌നിസാര്‍, എം.കെ.ഷബിത, കെ.വല്‍സരാജന്‍, സി.പി.മനോജ്, കെ.രമേശന്‍, കെ.നബീസാബീവി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.