ഡ്യൂട്ടിക്കിടയില്‍ വാഹനമിടിച്ച് എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്ക്

തളിപ്പറമ്പ്: ഡ്യൂട്ടിക്കിടയില്‍ വാഹനമിടിച്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ് സി.ഐ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിനാണ് പരിക്കേറ്റത്.

പട്രോളിംഗ് ഡ്യൂട്ടിക്കിടെ ദേശീയപാതയില്‍ ചുടലയില്‍ വെച്ചായിരുന്നു സംഭവം.

ബസിനിടിച്ച് നിയന്ത്രണംവിട്ട ബൈക്കും യാത്രക്കാരനും അഷറഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

കൈയിലെ എല്ലുകള്‍ പൊട്ടിയ അഷറഫിന് ഒരു മാസത്തോളം വിശ്രമം നിര്‍ദ്ദേശിച്ചിരിക്കയാണ്.