പെട്ടിക്കട തീവെച്ച് നശിപ്പിച്ചു, 20,000 രൂപയുടെ നഷ്ടം-
പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കടക്ക് തീയിട്ടു.
കടന്നപ്പള്ളി കോട്ടത്തുംചാലിലെ രാമചന്ദ്രന്‍ നടത്തിവരുന്ന പെട്ടിക്കടക്കാണ് ഇന്നലെ രാത്രി തീയിട്ടത്.
അംഗീകാരമില്ലാതെ അനധികൃതമായി നടത്തുന്ന കടയായതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പെട്ടിക്കടക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് തീപിടുത്തത്തിന് കാരണമെന്ന് സൂചനയുണ്ട്.
20,000 രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇന്ന്
പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം.
പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. പെട്ടെന്നുതന്നെ തീയണക്കാന്‍ സാധിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.