Dy. SP കെ.വി.വേണുഗോപാലിന് സംസ്ഥാന സര്‍ക്കാറിന്റെ ബാഡ്ജ് ഓഫ് ഓണര്‍

കാസര്‍ഗോഡ്: മികച്ച പ്രവര്‍ത്തനത്തിന് കാസര്‍ഗോഡ് വിജിലന്‍സ് വിംഗ് ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാലിന് സംസ്ഥാന സര്‍ക്കാറിന്റെ ബാഡ്ജ് ഓഫ് ഓണര്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 5 പേരെയാണ് കൈക്കൂലി കേസില്‍ കാസറഗോഡ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

വിവിധ വകുപ്പുകളില്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധനകളും നടത്തി നിരവധി ക്രമക്കേടുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കണ്ടെത്തിയിരുന്നു.

കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ആര്‍.ടി.ഒ ഓഫീസുകള്‍, ഡ്രൈവിംഗ് ടെസ്റ്റ്ഗ്രൗണ്ട് ഗുരുവനം, കാസര്‍ഗോഡ്, മഞ്ചേശ്വരം, പെര്‍ള ചെറുവത്തൂര്‍ എന്നീ ചെക്ക്‌പോസ്റ്റുകള്‍, റോഡുകള്‍,

പഞ്ചായത്തുകള്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍ അനധികൃത ചെങ്കല്‍ ക്വാറികള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

തളിപ്പറമ്പില്‍ ഡി.വൈ.എസ്പിയായിരിക്കെ പ്രമാദമായ നിരവധി കേസുകളില്‍ പ്രതികളെ പിടികൂടിയതിന് കേന്ദ്ര-സംസ്ഥാന പോലീസ് മെഡലുകള്‍ക്ക് അര്‍ഹനായിരുന്നു.