ലഹരിവസ്തുക്കള്‍ പിടിക്കാന്‍ ഡോഗ്‌സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ റെയിഡ് നടത്തി.

 

പിലാത്തറ: ലഹരിവസ്തുക്കള്‍ പിടിക്കാന്‍ ഡോഗ്‌സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിലാത്തറയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് റെയിഡ് നടത്തി.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് റെയിഡ് നടന്നത്.

പരിയാരം എസ്.ഐ കെ.വി.സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

പിലാത്തറ പ്രദേശത്തെ ബസ്റ്റാന്റ്, മാര്‍ക്കറ്റ് പ്രദേശത്തെ എല്ലാ കടകളിലും വ്യാപക പരിശോധനയാണ് നടന്നത്.

ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പരിശോധനയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അടുത്തകാലത്തായി ലഹരിവസ്തുക്കള്‍ പിടികൂടുന്നതിന് പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.

തുടര്‍ ദിവസങ്ങളിലും പരിശോധനകള്‍ നടക്കുമെന്ന് പോലീസ് പറഞ്ഞു.

പോലീസ് നായ റിമയാണ് ലഹരിവസ്തുക്കള്‍ മണത്തുപിടിക്കാനായി പിലാത്തറയില്‍ എത്തിയത്.