22 ലക്ഷം രൂപ തട്ടിയെടുത്തു- മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ-കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളുടെപേരില്‍ കേസ്.

ഇരിട്ടി: ജീവനക്കാരിയില്‍ നിന്നും മറ്റ് നിക്ഷേപകരില്‍ നിന്നുമായി 22 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ധനകാര്യസ്ഥാപനത്തിന്റെ ഭാരവാഹികളായ ആറുപേര്‍ക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു.

ഇരിട്ടി കീഴൂരിലെ മലബാര്‍ മള്‍ട്ടി സ്‌റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ സണ്ണി ഏബ്രഹാം, പ്രസിഡന്റ് രാഹുല്‍ ചക്രപാണി, ഡയരക്ടര്‍മാരായ നവാസ് ബാബു, അനന്ദബോധി, അബ്ദുള്‍ അസീസ്, സിന്ധുചക്രപാണി എന്നിവരുടെ പേരിലാണ് കേസ്.

ഇവിടെ ജോലി ചെയ്തിരുന്ന മണത്തണ മേല്‍മുരിങ്ങോടിയിലെ എം.ജി.പി നിവാസില്‍ ഹിമ മോഹന്റെ(36)പരാതിയിലാണ് കേസ്.

മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ ജീവനകകാരിയായിരുന്ന ഹിമ മോഹനോട് ജനങ്ങളില്‍ നിന്ന് പണം പിരിച്ച് ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചാല്‍ ഉയര്‍ന്ന ശമ്പളവും

അസി.മനേജര്‍ പദവിയും നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 2021 മാര്‍ച്ച് 4 മുതല്‍ 2023 ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ 22 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നല്‍കാതെ ചതി ചെയ്തവെന്നാണ് പരാതി.